കൊച്ചി: ഒടുവിൽ അത് സംഭവിക്കുന്നു, 11 വർഷത്തെ കാണാമറയത്തായിരുന്ന ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസ് വീണ്ടും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നു. പൊതുഖജനാവിന് 350 കോടിയിലേറെ നഷ്ടം വരുത്തിയ, 150 കോടിയോളം രൂപയുടെ അഴിമതി നടന്നെന്ന് കരുതപ്പെടുന്ന, കരിമണൽ കൊള്ളയ്ക്കും മാസപ്പടിക്കും വരെ വഴി തുറന്ന ഈ അഴിമതിക്കേസ് സിബിഐ അന്വേഷണത്തിൽ ഇരിക്കുമ്പോൾ ആണ് 11 വർഷത്തിന് ശേഷം ഹൈക്കോടതി ഇത് പെട്ടെന്ന് വീണ്ടും ഇന്ന് പരിഗണിക്കുന്നത്. ടൈറ്റാനിയം അഴിമതി കേസിൽ വിജിലൻസ് അന്വേഷണം തടയണമെന്നും അറസ്റ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ 2014 നവംബർ 25 ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇതിൽ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിജിലൻസ് അന്വേഷണം തുടരാൻ ഉത്തരവിട്ടിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ മാറി പിണറായി സർക്കാർ വന്നതോടെ അന്വേഷണം അന്ധകാരത്തിലും കേസ് ഫയൽ തുറക്കാത്ത അലമാരയിലുമായി. എന്നാൽ സമീപകാലത്ത്, ടൈറ്റാനിയം അഴിമതി കേസിലെ ആദ്യ പരാതിക്കാരനും ടൈറ്റാനിയത്തിലെ മുൻ ഉദ്യോഗസ്ഥനുമായിരുന്ന സെബാസ്റ്റ്യൻ ജോർജ്ജ് കേസ് സംബന്ധിച്ച ചില വെളിപ്പെടുത്തലുകൾ പോയിൻറ് വ്യൂസ് നടത്തിയ അഭിമുഖത്തിൽ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഹൈക്കോടതി 11 വർഷമായി വിസ്മൃതിയിൽ കിടന്ന കേസ് വീണ്ടും പരിഗണനയ്ക്ക് എടുത്തത്. തുടർന്ന് ലിസ്റ്റ് ചെയ്ത കേസ് ഇന്ന് പരിഗണിക്കും. രമേശ് ചെന്നിത്തലയെ
അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പാടില്ല എന്ന സംരക്ഷണം ഇന്ന് ഹൈക്കോടതി പിൻവലിച്ചാൽ രാഷ്ട്രീയ കേരളം ഞെട്ടുന്ന പല സംഭവങൾക്കും ഇത്. വഴി തുറക്കും.
2014 ഓഗസ്റ്റ് 28 നു ആണ് ടൈറ്റാനിയം അഴിമതി കേസിൽ തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ് നൽകുന്നത് . കേസ് രജിസ്റ്റർ ചെയ്യുവാനും കോടതി നിർദ്ദേശിച്ചിരിന്നു . ടൈറ്റാനിയത്തിൽ കോടികളുടെ നഷ്ടം വിജിലൻസ് ശരി വെച്ചിരുന്നു.
വിജിലൻസ് കോടതിയിലെ കേസ് റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് അന്ന് ആഭ്യന്തര മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു .( WPC 31497 of 2014) ഹൈക്കോടതി രസകരമായ ഒരു ഉത്തരവാണ് അന്ന് നൽകിയത് .ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ടൈറ്റാനിയം അഴിമതി കേസിൽ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്യുവാനോ അറസ്റ്റ് ചെയ്യുവാനോ പാടില്ല എന്നാണു ഹൈക്കോടതി 2014 നവംബർ 25 നു നൽകിയ വിധി . 2014 ഡിസംബർ 19 നു തുടർ വാദത്തിനു വെച്ചിരുന്ന കേസ് പക്ഷെ പിന്നീട് വെളിച്ചം കണ്ടില്ല .
11 വർഷത്തിന് ശേഷം കേസ് പൊങ്ങി വന്നിരിക്കുകയാണ് .
ചെന്നിത്തലയ്ക്ക് നൽകിയ സംരക്ഷണം ഹൈക്കോടതി പിൻവലിക്കുമോ, സിബിഐ ക്ലീൻ ചിറ്റ് നൽകാതെ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി ആകുവാൻ സാധിക്കുമോ എന്നീ ചോദ്യങ്ങൾക്ക് ഇന്നത്തെ ഹൈക്കോടതിയുടെ നിലപാടിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.
ഉമ്മൻ ചാണ്ടി ടൈറ്റാനിയത്തിന്റെ കോടികൾ വിഴുങ്ങി എന്ന് നിയമസഭയ്ക്ക് അകത്ത് വി.എസ്.അചുതാനന്ദനും പുറത്തു പിണറായി വിജയനും ആരോപണമുന്നയിച്ചു നടന്നിരുന്നു എങ്കിലും അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് കടലാസുകളിൽ മാത്രമുള്ള വിദേശ കമ്പനികളുമായി കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നത്. 1800 ൽ അധികം തൊഴിലാളികൾ ഉണ്ടായിരുന്നതും കരിമണൽ എന്ന അസംസ്കൃത വസ്തു ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കോടികൾ വരുമാനമുണ്ടാക്കുകയും നൂറുകണക്കിന് പേർക്ക് തൊഴിൽ സാധ്യത സൃഷ്ടിക്കുകയും ചെയ്ത ടൈറ്റാനിയം ഇപ്പോൾ ഊർധ്വൻവലിച്ചാണ് നീങ്ങുന്നത്. കോടികൾ സാമ്പത്തിക ബാധ്യതയിലാണ്. ഇറക്കുമതി തീരുവയിൽ വെട്ടിപ്പു നടത്തിയ വകയിൽ ഉണ്ടായ ബാധ്യത പോലും പിണറായി സർക്കാർ സമീപകാലത്ത് അതീവ രഹസ്യമായും നിയമവിരുദ്ധമായും പരിഹരിച്ചതിന് പിന്നിലും അധികാരത്തിലെത്തി 10 വർഷമായിട്ടും ഒരു നടപടി പോലും സ്വീകരിക്കാതെ അഴിമതിയെ പിണറായി തമസ്കരിച്ചത് എന്തിനെന്നും ഉള്ള ചോദ്യം അവശേഷിക്കുകയാണ്. നായനാർ സർക്കാരിൻ്റെ കാലത്ത് ലാവലിൻ കേസിന് കാരണമായ അഴിമതിയുടെ തുടർച്ചയായാണ് ടൈറ്റാനിയം തട്ടിപ്പും ഉണ്ടായത്.പൊതു മേഖല സ്ഥാപനങ്ങളിൽ അപ്രായോഗികവും അനാവശ്യവുമായ പദ്ധതികൾ ആവിഷ്കരിച്ചു വൻതുകയുടെ അഴിമതി നടത്തുന്ന ശീലം തുടങ്ങിയത് ലാവലിൻ കേസ് മുതലാണ്. ആ മാതൃകയിൽ തന്നെ, അതേ കാലത്ത് തന്നെ, ആവിഷ്കരിച്ചു കൊണ്ടുവന്നതാണ് ടൈറ്റാനിയം അഴിമതിയും. 2000 ൽ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനായിരുന്ന സെബാസ്റ്റ്യൻ ജോർജ് അനാവശ്യ പദ്ധതികൾക്കെതിരെ ലോകായുക്തയെ സമീപിച്ചു. കേസ് പരിഗണിച്ച ലോകായുക്ത പദ്ധതി തടഞ്ഞു. എന്നാൽ സിപിഎം നിയന്ത്രണത്തിലുണ്ടായിരുന്ന ഡയറക്ടർ ബോർഡ് തൊഴിലാളി യൂണിയനുകളുടെ പിന്തുണയോടെയും രാഷ്ട്രീയ ഇടപെടലുകളെ തുടർന്നും ഹൈക്കോടതിയെ സമീപിച്ച് അപ്രായോഗിക പദ്ധതികൾക്ക് അംഗീകാരം നേടുകയും വിദേശത്ത് നിന്ന് യന്ത്രസാമിഗ്രികൾ വരെ ഇറക്കുമതി ചെയ്യുകയും ചെയ്തു.ഈ യന്ത്രങ്ങൾ ഉപയോഗിക്കാതെ നശിച്ചു. പദ്ധതി അപ്രായോഗികമാണെന്ന് കമ്പിനി മാനേജ്മെൻ്റ് തന്നെ പിന്നീട് ഹൈക്കോടതിയെ അറിയിക്കുകയും പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. ഇതിനിടയിൽ ടൈറ്റാനിയം കമ്പിനി അടച്ചു പൂട്ടലിൻ്റെ വക്കത്തെത്തി. കോടികൾ കടത്തിലായി. കേസ് ഉത്തരമില്ലാതെ നീണ്ടു. ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വരെ അപ്രത്യക്ഷമായി. സിബിഐ അന്വേഷണം ആരംഭിച്ചിട്ട് 6 വർഷം ആയിട്ടും ഒരു റിപ്പോർട്ട് പോലും സമർപ്പിച്ചില്ല. കേസ് മൊത്തമായി മുക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായി ആരോപണമുയരുന്നതിനിടയിലാണ് ഒരു കേസ് 11 വർഷങ്ങൾക്ക് ശേഷം ഇന്ന് ഹൈകോടതിയുടെ മുന്നിൽ എത്തുന്നത്. 13 വര്ഷം കേസ് അന്വേഷിച്ചതിൻ്റെ റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ സമർപ്പിക്കുമോ ?
പിണറായിയും കൂട്ടരും മൂന്നാമതും ഭരണം പിടിക്കാൻ നടക്കുന്നു .ചെന്നിത്തല മുഖ്യമന്ത്രി പദത്തിൽ കണ്ണും നട്ടിരിക്കുന്നു. സെബാസ്റ്റ്യൻ ജോർജ് ഈ കേസിൽ അഞ്ചാം കക്ഷിയാണ്. Party in Person ആയി രെജിസ്റ്റർ ചെയ്ത ശേഷം ഹൈക്കോടതിയിൽ വീഡിയോ കോൺഫെറെൻസിങ്ങിലൂടെ വാദിക്കാൻ സെബാസ്റ്റ്യൻ ജോർജിന് അവസരം ലഭിച്ചിരിക്കുകയുമാണ്.
കേരളത്തിലെ ഇരു മുന്നണികളെയും ബാധിക്കാൻ പോകുന്ന കേസ് എന്ന നിലയിൽ ശ്രദ്ധയാകർഷിച്ച ടൈറ്റാനിയം അഴിമതി കേസിൽ സി ബി ഐ ക്‌ളീൻ ചിറ്റ് നൽകാതെ കോൺഗ്രസ്സ് ഹൈക്കമാൻഡും ,കെ പി സി സി യും ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കുമോ ?
ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ടു ഉമ്മൻ ചാണ്ടിക്കും ,ചെന്നിത്തലയ്ക്കും എതിരെ 2011 ൽ ആരോപണം ഉന്നയിച്ചത് കെ.കെ.രാമചന്ദ്രൻ മാസ്റ്ററും , സി പി എം നേതാക്കന്മാരുമാണ്. ഉമ്മൻ ചാണ്ടിക്കെതിരെയും ചെന്നിത്തലയ്ക്കെതിരെയും
2011 ൽ കേസ് കൊടുത്തത് സെബാസ്റ്റൻ ആയിരുന്നില്ല. പലരും തെറ്റിദ്ധരിച്ച ഒരു വിഷയമാണത് .പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന മാപ്രകൾ ഒപ്പിച്ച പണിയുടെ ഫലമായാണ് ഈ പരാതിയിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് നൽകിയത്. 6 10.2006 ൽ
ടൈറ്റാനിയം അഴിമതിയിൽ ഇവർക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കണം എന്ന് പറഞ്ഞു തിരുവനന്തപുരം വിജിലൻസ് കോടതി ഒരു ഉത്തരവും നൽകിയിട്ടില്ല .ഇവർക്ക് അഴിമതിയിൽ പങ്കുള്ളതായി വിജിലൻസ് റിപ്പോർട്ടിൽ പരാമർശം പോലും ഇല്ല .ഇവർക്കെതിരെ കേസ് എടുക്കുവാൻ കോടതി പറഞ്ഞിട്ടുമില്ല . വിജിലൻസ് കോടതി ഉത്തരവിനെതിരെ ഉമ്മൻ ചാണ്ടി ഒരു കോടതിയിലും പോയതുമില്ല . അഴിമതിക്കും , കോടികളുടെ പൊതുമുതൽ നഷ്ടത്തിനും ഉത്തരവാദികൾ ആയവർക്കെതിരെ നടപടി എടുക്കുവാൻ ബാധ്യസ്ഥൻ ആയ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലഎന്തിനാണ് വിജിലൻസ് കോടതിയിലെ കേസ് റദ്ദ് ചെയ്യണം എന്ന് പറഞ്ഞു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്തിന്? പിണറായി മൗനത്തിലായത് എന്തുകൊണ്ട്? കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരും ,മാപ്രകളുമാണ് ഉത്തരം പറയേണ്ടത്.
Will Chennithala be removed? Will Pinarayi and CPM be trapped? Titanium corruption case in High Court today after 11 years!























